പാറേല്‍ പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു

News Photo 1 - India - Otta Nottathil - parel_st_marys_church_new_declared_as_basalica_oct_28_2026
ചങ്ങനാശേരി: പുതിയ പള്ളിയുടെ കൂദാശയ്ക്കു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചങ്ങനാശേരി പാറേല്‍ സെന്‍റ് മേരീസ് പള്ളിയെ വത്തിക്കാന്‍ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തി. പുതിയ പള്ളിയുടെ കൂദാശയ്ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് വത്തിക്കാനില്‍നിന്നു ചരിത്ര പ്രാധാന്യമുള്ള ഈ പ്രഖ്യാപനം ഉണ്ടായത്.

ആരാധനാക്രമപരവും ആത്മീയവുമായ പ്രാധാന്യം, ചരിത്രപരവും കലാപരവുമായ മൂല്യം, വലിപ്പവും സൗകര്യങ്ങളും, മതിയായ ശുശ്രൂഷകരും ക്രമീകരണങ്ങളും ഇതെല്ലാം കണക്കിലെടുത്താണ് ഒരു പള്ളിയെ കത്തോലിക്ക സഭ ബസിലിക്കയായി ഉയര്‍ത്തുന്നത്. ചങ്ങനാശേരി അതിരൂപതയില്‍തന്നെ ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്‍റ് മേരീസ് പള്ളിക്കു ബസിലിക്ക പദവി ലഭിച്ചിട്ടുണ്ട്.

ബസിലിക്കയായി പ്രഖ്യാപിക്കപ്പെട്ടാല്‍ ആ ദേവാലയത്തിന് മാര്‍പാപ്പയോടും സഭയോടുമുള്ള ആത്മീയ ബന്ധം കൂടുതല്‍ ശക്തമാകും. ബസിലിക്ക പള്ളികള്‍ക്കു പൊതുവേ ആഘോഷിക്കപ്പെടേണ്ട പ്രത്യേക തിരുനാളുകളും ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ഉണ്ടാകും. മധ്യകേരളത്തിലെതന്നെ പ്രമുഖ മരിയന്‍ തീര്‍ഥാടന കേന്ദ്രമാണ് പാറേല്‍ സെന്‍റ് മേരീസ് പള്ളി. ഇവിടെ നടക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാള്‍ ഏറെ പ്രസിദ്ധമാണ്.
തീര്‍ഥാടകരുടെ എണ്ണം ഏറിയതോടെയാണ് പൗരാണികമായ പഴയ പള്ളിക്കു പകരം പുതിയ പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ചത്. 51,000~ത്തിലധികം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ പുതിയ പള്ളി കേരളത്തിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായി കരുതപ്പെടുന്നു. അടുത്ത നവംബര്‍ 21നാണ് പുതിയ പള്ളിയുടെ കൂദാശ നടക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പുതിയ പള്ളിയുടെ ശില ആശീര്‍വദിച്ചത്.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചങ്ങനാശേരിയുടെ ആധുനിക കാലത്താണ് അമലോത്ഭവ മാതാവിന്‍റെ നാമത്തിലുള്ള പാറേല്‍ പള്ളി രൂപം കൊള്ളുന്നത്. ഈ ദേവാലയത്തേക്കാള്‍ പഴക്കവും പാരമ്പര്യമുള്ള ധാരാളം മത~ആത്മീയകേന്ദ്രങ്ങള്‍ ഇവിടെ വേറെയുണ്ട്. പക്ഷേ, അവയ്ക്കൊന്നും കിട്ടിയതിനേക്കാള്‍ ഉയര്‍ന്ന ഒരു സ്ഥാനം ചങ്ങനാശേരിക്കാരുടെ ഹൃദയത്തില്‍ പാറേല്‍ പള്ളിക്കു കിട്ടി.

മൂന്നു പ്രധാന കാരണങ്ങള്‍ ഇതിനു പിന്നില്‍ കാണാം. 1. ജാതി മത വര്‍ഗവര്‍ണ വ്യത്യാസമില്ലാതെ ഇവിടുത്തെ മനുഷ്യര്‍ക്കിടയിലുള്ള മാതാവിനു നേര്‍ക്കുള്ള വണക്കം. 2. ഈ പള്ളിയുടെ സ്ഥാപകര്‍ ഭാവന ചെയ്ത തീര്‍ത്ഥാന കേന്ദ്രം എന്ന സങ്കല്പം. ഒരു കരയുടെയോ സ്ഥലത്തിന്‍റെയോ ഇടവക പള്ളി എന്നതല്ല; മറിച്ച് സകല ജനങ്ങളുടെയും പ്രാര്‍ഥനാലയം എന്നതാണ് സ്ഥാപകരുടെ ലക്ഷ്യം. 3. കാര്‍ണിവല്‍ (ബഹള സന്തോഷം) സ്വഭാവമുള്ള പെരുനാള്‍. മതാത്മകതയും ഭൗതികതയും ആത്മീയതയും ഇവിടെ ആനന്ദങ്ങള്‍ കണ്ടെത്തുന്നു. പുതിയ പള്ളിയുടെ കൂദാശയ്ക്ക് ഇരട്ടി മധുരം പകരുകയാണ് ബസിലിക്ക പ്രഖ്യാപനം.
- dated 28 Oct 2026

Comments:

Keywords: India - Otta Nottathil - parel_st_marys_church_new_declared_as_basalica_oct_28_2026 India - Otta Nottathil - parel_st_marys_church_new_declared_as_basalica_oct_28_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.